temple
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ പന്തീരായിരം വഴിപാടിനായി ഭക്തജനങ്ങൾ സമർപ്പിച്ച പടറ്റിക്കുലകൾ

തിരുവല്ല: ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പന്തീരായിരം വഴിപാടിനുള്ള ഒരുക്കങ്ങൾ തുടങ്ങി. വഴിപാടിന് നേദിക്കാനുള്ള പടറ്റിക്കുലകൾ ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തിച്ചു. ഇന്നലെ വൈകിട്ട് പടറ്റിക്കുലകൾ പഴുക്കയ്ക്ക് ഇടയനായി തുകലശേരി മഹാദേവ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. 23നാണ് പ്രസിദ്ധമായ പന്തീരായിരം വഴിപാട്. അന്ന് രാവിലെ 7ന് തുകലശേരി മഹാദേവ ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തജനങ്ങൾ ഘോഷയാത്രയായി നേദിക്കാനുള്ള പഴങ്ങളുമായി ശ്രീവല്ലഭ ക്ഷേത്രത്തിലേക്ക് എത്തിച്ചേരും.തുടർന്ന് ഭഗവാന് പഴങ്ങൾ നേദിക്കും.10ന് പ്രസാദ വിതരണം നടക്കും. 27 മുതൽ മാർച്ച് ഏഴുവരെയാണ് ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവം.