പന്തളം: പഴകുളം ഡിസ്ട്രിബ്യൂട്ടറിയിലെ ഉപകനാലുകൾ കാടുതെളിച്ച് വൃത്തിയാക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.കല്ലട ഇറിഗേഷൻ വലതുകര മെയിൻ കനാലിൽ വെള്ളമെത്തിയെങ്കിലും പാലമേൽ പഞ്ചായത്തിന്റെ അനാസ്ഥയും ഭരണകെടുകാര്യസ്ഥതയുമാണ് കാരണമെന്നാണ് ആരോപണം. എല്ലാവർഷവും തൊഴിലുറപ്പു തൊഴിലാളികളേക്കൊണ്ട് സമയബന്ധിതമായി ചെയ്തുവന്ന ഈ ജോലികൾ ഈ വർഷം മുൻഗണനാക്രമത്തിൽ ചെയ്യാതിരുന്നതുകൊണ്ട് കണ്ണങ്കര മുകൾ,കഞ്ചുകോട്, പുലിക്കുന്ന്,കുടശ്ശനാട്, തുടങ്ങിയ വാർഡുകളിൽ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.കുടിവെള്ളക്ഷാമം രൂക്ഷമാക്കി സ്വകാര്യകുടിവെള്ളവിതരണലോബിയെ സഹായിക്കുവാനും ലാഭം നേടുവാനുമുള്ള നീക്കം ഈ അനാസ്ഥയ്ക്കു പിന്നിലുണ്ടെന്നും ആരോപണമുണ്ട്. ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുന്നതിന് പ്രസിഡന്റ് മുരളി കുടശനാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി മോനി വർഗീസ് ഉദ്ഘാടനം ചെയ്തു.