അടൂർ: ഏഴംകുളം ദേവീക്ഷേത്ര ത്തിലെ കുംഭഭരണി മഹോത്സവം 28 മുതൽ മാർച്ച് 2 വരെ നടക്കും. 28ന് രാവിലെ 7ന് ലളിതാസഹസ്ര നാമജപം, 9ന് മലക്കുട എഴുന്നെള്ളത്ത്, 11ന് കാവിലടിയന്തിരം നുറും പാലും,വൈകിട്ട് 6.45ന് ദേവീകടാക്ഷം ജീവകാരുണ്യ സഹായ നിധി വിതരണം, 7ന് മതപ്രഭാഷണം,8ന് ന്യത്തനൃത്യങ്ങൾ,29 ന് രാവിലെ 9ന് നവകംപൂജ, വൈകിട്ട് 4ന് എഴുന്നെള്ളത്ത്, കെട്ടുകാഴ്ച്ച,കളമെഴുതി പാട്ട് രാത്രി 8ന് ഒരിപ്പുറത്തമ്മയ്ക്ക് എതിരേൽപ്പ്, 9.30ന് ഗാനമേള,12.30ന് നൃത്ത സംഗീത നാടകം,പുലർച്ചെ 3.30 മുതൽ എഴുന്നെള്ളത്ത് ആലുവിളക്ക്,മാർച്ച് 1ന് രാവിലെ 6 മുതൽ വഴിപാട് തൂക്കങ്ങൾ എന്നിവയാണ് പ്രധാന പരിപാടികൾ.ഇതുവരെ 603 തൂക്കങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.കന്നിതൂക്കക്കാർ മകരഭരണി നാൾമുതൽ വ്രതം ആരംഭിച്ചു. നേരത്തെ തൂക്കവഴി പാടിൽ പങ്കെടുത്തവർ ശിവരാത്രി നാളായ ഇന്നുമുതലും വ്രതം ആരംഭിക്കും.