മല്ലശേരി: പ്രധാനമന്ത്രി കൗശൽ വികാസ് പദ്ധതിയുടെ ഭാഗമായി റബർ ബോർഡിന്റെയും മല്ലശേരി റബർ ഉൽപ്പാദക സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ടാപ്പിംഗ് പരിശീലനം മാർച്ച് 16,17,18 തീയതികളിൽ വൈ.എം.സി.എ ഹാളിൽ നടക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് റബർ ബോർഡിന്റെ സർട്ടിഫിക്കറ്റ്, സ്റ്റൈഫന്റ്, ടാപ്പിംഗ് കിറ്റ് എന്നിവ ലഭിക്കും. നിശ്ചിത ഫാറത്തിലുളള അപേക്ഷ ആധാർകാർഡിന്റെ കോപ്പി,ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്,പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇൗ മാസം 29ന് മുൻപ് മല്ലശേരി റബർ കർഷക സംഘത്തിൽ സമർപ്പിക്കണമെന്ന് പ്രസിഡന്റ് എം.ശ്രീധരൻ അറിയിച്ചു. ഫോൺ: 8086625299.