പന്തളം: 2018ലെ പ്രളയത്തിൽ തകർന്ന കരിപ്പൂർ കടവും ആറ്റു തീരവും കുളിക്കടവുകളും ആറിനു നടുവിലെ മൺപുറ്റും മേജർ ഇറിഗേഷന്റെ നേതൃത്വത്തിൽ ടെൻഡർ ചെയ്തു പണി പൂർത്തിയാകുന്നു.പന്തളം നഗരസഭാ കൗൺസിലർ കെ.ആർ.വിജയകുമാറിന്റെയും സുനിതാ വേണുവിന്റെയുംനേതൃത്വത്തിൽ മേജർ ഇറിഗേഷൻ വകുപ്പ് മേധാവികൾ ജില്ലാ കളക്ടർ 'എന്നിവർക്കു നിവേദനം നൽകുകയും നരസഭ റസല്യൂഷൻ പാസാക്കി നൽകുകയും ചെയ്തിരുന്നു.40 ലക്ഷം രൂപയ്ക്കാണ് ടെൻഡർ നൽകിയിട്ടുള്ളത്.കരിപ്പൂർ ക്ഷേത്രക്കടവിൽ രണ്ടു കുളിക്കടവുകളും പുല്ലാമഠത്തിൽക്കടവും,പുല്ലാ മഠത്തിൽ പുളിമൂട്ടു മുതൽ ഇരുവും മണ്ണിൽ പുളിമൂട്ട് വരെയും സംരക്ഷണഭിത്തി നിർമ്മാണവും,ആറിനു നടുവിലുള്ള കുറ്റൻ മൺപുറ്റു നീക്കം ചെയ്യുന്ന നിർമ്മാണവുമാണ് നടക്കുന്നത്. മൺപുറ്റ് നീക്കം ചെയ്യുന്നതോടെ അച്ചൻകോവിലാറ്റിലെ ഈ പ്രദേശത്തേ നീരൊഴുക്ക് സുഗമമാവുകയും ആറ്റുതീരമിടിച്ചിലിനു പരിഹാരമാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.വലിയ മൺപുറ്റ് മഹാദേവർ ക്ഷേത്ര ഊട്ടുപുരകടവിനു താഴെ മുതൽ മൂലയിൽ കടവു വരെ രൂപപ്പെട്ടിട്ടുണ്ട്.ഇതുൾപ്പെടെ അച്ചൻകോവിലാറ്റിലെ മൺപുറ്റുകളും ചെളികളും നീക്കം ചെയ്യാൻ മുനിസിപ്പൽ സെക്രട്ടറി ബിനു ജി.വില്ലേജാഫീസർ ജെ.സിജു.കൃഷി ഓഫീസർ ശ്യാം എന്നിവരടങ്ങിയ കമ്മിറ്റി കൗൺസിലർമാരായ കെ.ആർ.വിജയകുമാർ,സുനിതാ വേണു,ജി. അനിൽകുമാർ,വി.വി വിജയകുമാർ,കെ.ആർ.രവി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ആറ്റു തീരങ്ങൾ സന്ദർശിച്ചു.കളക്ടർക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.