അടൂർ: ചലച്ചിത്രകാരനും സംഗീതജ്ഞനുമായിരുന്ന പത്മരാജന്റെ ചെറുകഥകളെ ആസ്പദമാക്കി ആർട്ടിസ്റ്റ് ഭട്ടതിരിയും ആർട്ടിസ്റ്റ് കെ.പി മുരളീധരനും വരച്ച പെയിന്റിംഗുകളുടെ പ്രദർശനം പത്മരാജൻ അനുസ്മരണ കമ്മിറ്റിയുടെയും പത്മരാജൻ ഗ്രന്ഥശാല ആൻഡ് വായനശാലയുടെയും അടൂർ ഐ.എച്ച്.ആർ.ഡി കോളേജിന്റേയും സംയുക്താഭിമുഖ്യത്തിൽ നടന്നു. അനുസ്മരണ കമ്മിറ്റി കൺവീനർ അഡ്വ.ബി.ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ ബാബു ജോൺ ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പൽ പി.ലത, പന്തളം എൻ.എസ്.എസ് കോളേജ് മലയാള വിഭാഗം മേധാവി പ്രൊഫ.ആർ.രാജേഷ്, ആർട്ടിസ്റ്റ് കെ.പി. മുരളീധരൻ, ഗായിക ലാലി.ആർ പിള്ള, സ്റ്റാഫ് സെക്രട്ടറി ജയ്മോഹൻ, ഒമർ ഫറൂക്ക്, ശശിഭൂഷൺ നായർ എന്നിവർ പ്രസംഗിച്ചു.