അടൂർ: തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷവും പ്രഥമ തൃച്ചേന്ദമംഗലം ശിവരാത്രി പുരസ്കാകാരവും ക്ഷേത്ര ഭരണ സമിതി സേവന പദ്ധതികളുടെ ഭാഗമായുള്ള മഹാദേവ തൊഴിൽദാന പദ്ധതിയിലൂടെ സൗജന്യ തയ്യൽ മെഷീൻ വിതരണവും ഇന്ന് നടക്കും.പുലർച്ചെ 4മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വൈകിട്ട് വൈകിട്ട് 5.30ന് ശിവരാത്രി സമ്മേളനവും നടക്കും.ഹൈന്ദവ ആത്മീയരംഗത്ത് സമഗ്ര സംഭാവന നല്കിയ തൃശൂർ ദേശമംഗലം ഓംകാരാശ്രമം മഠാധിപതി നിഗമാനന്ദ തീർത്ഥയ്ക്ക് പ്രഥമ തൃച്ചേന്ദമംഗലം ശിവരാത്രി പുരസ്കാരം സമർപ്പിക്കുന്നത്.ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് മേലൂട് അഭിലാഷ് അദ്ധ്യക്ഷത വഹിക്കും.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.ജികൃഷ്ണകുമാർ പുരസ്ക്കാരം സമ്മാനിക്കും.രാത്രി 8.30 മുതൽ കലാർപ്പണ നൃത്തരാവ്,10.30 മുതൽ മേജർസെറ്റ് കഥകളി, പുലർച്ചെ 4ന് എഴുന്നെള്ളത്ത്.