കോമമൺപാറ: അടൂർ മൗണ്ട്സിയോൺ മെഡിക്കൽ കോളേജിന്റെയും കോട്ടമൺപാറ 4830ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര, പ്രമേഹ, രക്തസമ്മർദ്ദ നിർണയവും 22ന് നടക്കും. ശാഖാ ഗുരുമന്ദിരത്തിൽ രാവിലെ 9മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ക്യാമ്പ്. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം എം.എസ്.ബിജുകുമാർ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് എൻ.വിശ്വനാഥൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം വി.ജി കിഷോർകുമാർ, ശാഖാ വൈസ് പ്രസിഡന്റ് സോമലത മധു, സെക്രട്ടറി ബിന്ദു സുരേഷ് എന്നിവർ സംസാരിക്കും. ഫോൺ: 9446632336.