പ്രമാടം : പ്രമാടം മഹാദേവർ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച ഇന്ന് നടക്കും. രാവിലെ 11 ന് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ കലശപൂജ, ഉച്ചയ്ക്ക് രണ്ടിന് ഘോഷയാത്ര,വൈകിട്ട് 5.30 ന് പ്രമാടം കെട്ടുകാഴ്ച, രാത്രി എട്ടിന് ഡാൻസ്,9.30 ന് സിനിമാസ്കോപ്പ് ഡ്രാമ,12ന് അഷ്ടാഭിഷേകം,യാമപുജ,പുലർച്ചെ ഒന്നിന് കഥാപ്രസംഗം.