രാത്രി 11 വരെ കടകൾ തുറക്കും

തിരുവല്ല: നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വ്യാപാര സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 24 മുതൽ മാർച്ച് ഒന്നുവരെ തിരുവല്ലയിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങൾ വൈദ്യുതി ദീപാലങ്കാരങ്ങൾ നടത്തിയും രാത്രി 11വരെ തുറന്നു പ്രവർത്തിച്ചും ആഘോഷങ്ങളിൽ പങ്കുചേരും.ഈ സമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ കലാപരിപാടികൾ എല്ലാദിവസവും അരങ്ങേറും. ഉപഭോക്താക്കൾക്ക് രാത്രി നടത്തുന്ന വ്യാപാരത്തിന് പ്രത്യേക വിലക്കിഴിവും സൗജന്യ സമ്മാനക്കൂപ്പണിലൂടെ സ്‌കൂട്ടർ,ഫ്രിഡ്ജ്,ടി.വി,വാഷിംഗ് മെഷീൻ, ലാപ്ടോപ് തുടങ്ങി ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.ഏറ്റവും നന്നായി വൈദ്യതി ദീപാലങ്കാരങ്ങൾ നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കും നഗരസഭയുടെ പ്രത്യേക സമ്മാനം ലഭിക്കും. മർച്ചന്റ്‌സ് അസോയിയേഷൻ പ്രസിഡന്റ് എം.സലിം,കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് സ്റാൻലി എം.അലക്സ്,കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പ്രസി‌ഡന്റ് ലതാ കൊച്ചീപ്പൻ, വിനോദ് സെബാസ്റ്റ്യൻ, എം.കെ.വർക്കി, വിപിൻ,വിശ്വനാഥൻ,നിസാമുദ്ദീൻ,രഞ്ജിത്ത് ഏബ്രഹാം,ബിനു ഏബ്രഹാം കോശി,തോമസ് വർഗീസ്, എം.പി.പ്രസാദ്, ഷിഹാബുദ്ദീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മിനി മാരത്തോൺ 24ന്


തിരുവല്ല: നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 24ന് രാവിൽ 7ന് തിരുവല്ല എം.ജി.എം സ്‌കൂളിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി തിരികെ നഗരസഭാ കാര്യാലയത്തിൽ എത്തിച്ചേരുന്ന മിനി മാരത്തോൺ നടത്തും.ആദ്യ മൂന്നു സ്ഥാനക്കാർക്ക് കാഷ് അവാർഡ് നൽകും. പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്ത കൃത്യസമയത്ത് എത്തിച്ചേരണമെന്നും മുൻസിപ്പൽ ചെയർമാൻ അറിയിച്ചു.