പ്രമാടം: പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ പ്ലാൻ
നമ്മൾ നമുക്കായി പദ്ധതി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട റസോഴ്‌സ് പേഴ്‌സൺ മാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.അച്ഛൻകോവിലാറിന് തീരത്തായി കിടക്കുന്ന വാർഡുകളിൽ പ്രത്യേക പരിഗണന നൽകി പ്രളയം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളെ അതിജീവിക്കാൻ വേണ്ടിയുള്ള ചർച്ചകൾ സംഘടിപ്പിച്ചു.വിവിധ തരത്തിലുള്ള പ്രകൃതി ക്ഷോഭങ്ങൾ തീപിടിത്തം മറ്റ് വിവിധ അപകടങ്ങൾ എന്നിവയിൽനിന്നും രക്ഷനേടുന്നതിന് വേണ്ടിയുള്ള സമഗ്രമായ പദ്ധതി തയാറാക്കാനും തീരുമാനമെടുത്തു. ഒരു വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 അംഗങ്ങൾക്കാണ് പരിശീലനം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് റോബിൻ പീറ്റർ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുലോചന ദേവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ സുശീല അജി,കെ.പ്രകാശ് കുമാർ,അശ്വതിസുഭാഷ്,അന്നമ്മഫിലിപ്പ് പ്രസന്നകുമാരി സജിതാഅജി റസോഴ്‌സ് പേഴ്‌സൺ മാരായ സുധാകരൻ സിറാജ് എന്നിവർ പ്രസംഗിച്ചു.