കോഴഞ്ചേരി : പുല്ലാട് പൂവത്തൂർ ഉള്ളൂർക്കാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം വിവിധ പരിപാടികളോടെ 20 മുതൽ 29 വരെ നടക്കും. ഇന്നലെ രാവിലെ 8.30നും 9.30നും മദ്ധ്യേ ടി.കെ. മഹാരാജൻ നമ്പൂതിരി സൂര്യമംഗലത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു. പൊങ്കാല, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, നൃത്ത നൃത്യങ്ങൾ, നാടകം എന്നീ പരിപാടികളോടെ 29ന് സമാപിക്കും. എല്ലാദിവസവും രാവിലെ 9.30 ന് പറയ്‌ക്കെഴുന്നെള്ളിപ്പ്, ഉച്ചക്ക് അന്നദാനം,വൈകിട്ട് 6.30 ന് ദീപാരാധന എന്നിവ നടക്കും. 28ന് വെള്ളിയാഴ്ച രാവിലെ 7ന് പൊങ്കാല, വൈകിട്ട് 7ന് സാംസ്‌കാരിക സമ്മേളനം വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.വിവിധ സാംസ്‌കാരിക പ്രവർത്തകർ സംസാരിക്കും.തുടർന്ന് കലാപരിപാടികൾ. 29ന് വൈകിട്ട് 5ന് ഘോഷയാത്ര, 6.30ന് ദീപാരാധന, 9ന് ആചാര്യ എൻ.ആർ. അശോക് കുമാറിന്റെ പ്രഭാഷണം,10മുതൽ വിവിധ കലാപരിപാടികൾ,രാത്രി 12ന് കൊല്ലം അക്ഷര തൂലികയുടെ നാടകം.