തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 142-ാം ജന്മദിന മഹോത്സവം സമാപിച്ചു. പി.ആർ.ഡി.എസ്സ്. ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലെ ശ്രീകുമാരഗുരുദേവ മണ്ഡപത്തിലെ പ്രത്യേക പ്രാർത്ഥനക്ക് ശേഷം പി.ആർ.ഡി.എസ്. പ്രസിഡന്റ് വൈ.സദാശിവൻ കൊടിയിറക്കിയതോടെ ആഘോഷ പരിപാടികൾ സമാപിച്ചു.പ്രത്യേക പ്രാർത്ഥന,ശ്രീകുമാരഗുരുദേവ സന്ദേശ യാത്രകൾ,ജന്മദിന വിളബര സമ്മേളനങ്ങൾ,മതസമ്മേളനം, ജന്മദിന സമ്മേളനം,മഹിളാ സമ്മേളനം,യുവജന സംഘം പ്രതിനിധി സമ്മേളനം,എംപ്ലോയ്‌സ് ഫോറം പെൻഷനേഴ്‌സ് സമ്മേളനം,വിദ്യാർത്ഥി-യുവജന സമ്മേളനം, കുമാരദാസ സംഘം ക്യാപ്റ്റന്മാരുടെ യോഗം,വിശുദ്ധസന്നിധാനങ്ങളിൽ ദീപാരാധന,വിവിധ കലാപരിപാടികൾ എന്നിവ നടന്നു.ഇന്നലെശ്രീകുമാരഗുരുദേവ സന്നിധാനത്ത് പ്രത്യേക പ്രാർത്ഥന നടത്തി.തുടർന്ന് ഗുരുകുല സമിതി-ഹൈകൗൺസിൽ സംയുക്ത യോഗവും നടന്നു.