dharna
എഫ്.എസ്.ഇ.ടി.ഒ മേഖലാ സമിതിയുടെ നേതൃത്വത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി. കോർണറിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: രാജ്യത്തെ ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നതെന്നും കേന്ദ്ര ബഡ്ജറ്റിലെ ജനവിരുദ്ധ നിർദ്ദേശങ്ങൾ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ തിരുവല്ല മേഖലാ സമിതിയുടെ നേതൃത്വത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി. കോർണറിൽ സായാഹ്ന ധർണ്ണ നടത്തി. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.രാജേഷ് വള്ളിക്കോട് (കെ.എസ്.ടി.എ.) അദ്ധ്യക്ഷനായി. സി. ടി.വിജയാനന്ദൻ, ബിന്ദു.സി. (കെ.എസ്.ടി.എ.), മാത്യു എം.അലക്സ്, ജി.അനീഷ്കുമാർ, എം.കെ.സാമുവൽ, കെ.പി.രാജേന്ദ്രൻ, ആർ.പ്രവീൺ, ബി.സജീഷ് (എൻ.ജി.ഒ. യൂണിയൻ), അജി.എസ്.കുമാർ (കെ.എം.സി.എസ്.യു) എന്നിവർ സംസാരിച്ചു.