തിരുവല്ല: സപ്ലൈകോ വഴി നെല്ല് സംഭരണം നടത്തുന്നതിന് കർഷകർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 25 വരെ നീട്ടി. കൊയ്ത്തു ആരംഭിച്ച സ്ഥലങ്ങളിൽ സംഭരണം നടത്തുന്നതിനായി മില്ലുകളെ നിയോഗിച്ചു. കൊയ്ത്ത് ആരംഭിക്കാറായ പാടങ്ങളുടെ അപേക്ഷകൾ രേഖകൾ സഹിതം പാഡി ഓഫീസിന് കൈമാറണം. രജിസ്‌ട്രേഷൻ നടത്താത്ത കർഷകരുടെ നെല്ല് സപ്ലൈകോ സംഭരിക്കില്ല. കിലോയ്ക്ക് 26.95 രൂപ നിരക്കിലാണ് സപ്ലൈകോ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത്.