പത്തനംതിട്ട: തിരുപ്പൂരിൽ കെ.എസ്. ആർ.ടി.സി ഗരുഡ കിംഗ് ക്ളാസ് ബസും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജില്ലയിലെ രണ്ടുപേർക്ക് പരിക്കേറ്റു. തടിയൂർ പൊടിപ്പാറ തടത്തിൽ വീട്ടിൽ ജെമിൻ ജോർജ് (26), തിരുവല്ല പൊടിപ്ര തട്ടതിൽ ജയ്മിൻ ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ജെമിൻ ജോർജിന് മൂക്കിനാണ് പരിക്കേറ്റത്. തിരുപ്പൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ജെമിൻ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.