babu
പി. എൻ. ബാബു

അടൂർ : ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബൈക്ക് യാത്രക്കാരൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മരിച്ചു. ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച ഫാർമസിസ്റ്റ് കീരുകുഴി വിജയപുരം തേജസിൽ പി. എൻ. ബാബു (57) ആണ് മരിച്ചത്. എം. സി റോഡിൽ മിത്രപുരത്തിനും പറന്തലിനും ഇടയിൽ ഇൻഡസ് മോട്ടേഴ്സിന് വടക്കുഭാഗത്തുള്ള വളവിൽ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം. അടൂരിൽ നിന്ന് പറന്തൽ ഭാഗത്തേക്ക് വരികയായിരുന്നു. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . ആരോഗ്യവകുപ്പിൽ പാലക്കാട് നെല്ലിയാമ്പതി ഗവ. ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി നോക്കുന്ന ഭാര്യ അനിതയുടെ അടുത്തായിരുന്നു . പിതൃസഹോദരി പത്മാവതിയുടെ 16-ാം അടിയന്തിര ചടങ്ങുകളിൽ പങ്കെടുക്കാനായി ഇന്നലെ വൈകിട്ടോടെ അടൂരിലെത്തിയശേഷം നഗരത്തിലെ പേ ആന്റ് പാർക്കിൽ സൂക്ഷിച്ചിരുന്ന ബൈക്കുമെടുത്ത് വിജയപുരത്തെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം. ഇതേ ചടങ്ങിൽ പങ്കെടുക്കാൻ ഭാര്യ അനിതയും ഇന്നലെ ഉച്ചയോടെ നെല്ലിയാമ്പതിയിൽ നിന്ന് ബസിൽ പുറപ്പെട്ടിരുന്നു. ഹെൽമെറ്റ് ധരിക്കാതിരുന്നതു കാരണം തലയ്ക്ക് ആഴത്തിൽപരിക്കേറ്റതാണ് മരണകാരണം. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറയിൽ . മക്കൾ : ആതിരാബാബു (ഫൈനൽ ഇയർ വിദ്യാർത്ഥി, ഗവ. ഹോമിയോ കോളേജ്, തിരുവനന്തപുരം), അർഷിൻബാബു (വിദ്യാർത്ഥി, ദർശന അക്കാദമി, കോട്ടയം). സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.