പത്തനംതിട്ട: കിസാൻസഭ 20-ാം സംസ്ഥാന സമ്മേളനം കർഷക മഹാസംഗമത്തോടെ നാളെ അടൂരിൽ ആരംഭിക്കും. സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ബാനർ ഇടുക്കിയിലെ അമരാവതിയിൽ നിന്നും കൊടിമരങ്ങൾ എം.എൻ

ന്റെ ജന്മഗൃഹമായ പന്തളം മുളമ്പുഴ, പന്തളം പി.ആറിന്റെ സ്മൃതികുടീരമുള്ള പന്തളം തെക്കേക്കര എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവരും. ദീപശിഖ ഇ.കെ.പിള്ളയുടെ സ്മൃതിമണ്ഡപമായ കടമ്പനാട്ടു നിന്ന് എത്തിക്കും. എല്ലാ ജാഥകളും ഞായറാഴ്ച വൈകിട്ട് 4ന് അടൂർ ഗാന്ധി സ്മൃതി മൈതാനിയിൽ സംഗമിച്ച് സംയുക്തമായി പന്തളം പി. ആർ നഗറിൽ (പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്) എത്തിച്ചേരും. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വൈ.തോമസ് പതാക ഉയർത്തും. സംഗമം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കിസാൻസഭ സംസ്ഥാന പ്രസിഡന്റ് വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിക്കും. എ.ഐ.കെ.എസ്. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സത്യൻ മൊകേരി, മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, കെ.രാജു, സി.പി.ഐ സംസ്ഥാന എക്‌സി. അംഗം സി. ദിവാകരൻ എം.എൽ.എ, ചിറ്റയം ഗോപകുമാർ എം.എൽ.എ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ പ്രാദേശിക സംഘാടക സമിതികൾ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകും. 24ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം. ഇ.കെ പിള്ള നഗറിൽ (അടൂർ മാർത്തോമ്മ യൂത്ത് സെന്റർ) സംസ്ഥാന പ്രസിഡന്റ് വേണുഗോപാലൻ നായർ പതാക ഉയർത്തും. എ.ഐ.കെ.എസ് ദേശീയ സെക്രട്ടറി അതുൽകുമാർ അൻജാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമൻ, ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി പി.കെ.കൃഷ്ണൻ എന്നിവർ സംസാരിക്കും. വൈകിട്ട് 4. 30 ന് സെമിനാർ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സത്യൻ മൊകേരി മോഡറേറ്ററാകും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു വിഷയം അവതരിപ്പിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. പ്ലാനിംഗ് ബോർഡംഗം കെ.എൻ.ഹരിലാൽ, കർഷക ബോർഡ് സംസ്ഥാന പ്രസിഡന്റ് ശ്രീലാൽ കൽപ്പകവടി തുടങ്ങിയവർ പങ്കെടുക്കും. 25ന് രാവിലെ 10ന് പൊതു ചർച്ച. പുതിയ സംസ്ഥാന കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് .

സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറുകളും നാടൻ കലാകായിക മത്സരങ്ങളും നടത്തി. വാർത്താ സമ്മേളനത്തിൽ കിസാൻസഭ സംസ്ഥാന പ്രസിഡന്റ് വേണുഗോപാലൻ നായർ, സംഘാടക സമിതി ജനറൽ കൺവീനർ എ.പി ജയൻ, ചെയർമാൻ ചിറ്റയം ഗോപകുമാർ എം.എൽ.എ, ജിജി ജോർജ് എന്നിവർ പങ്കെടുത്തു.