പത്തനംതിട്ട: വടശേരിക്കര ടി.ടി.തോമസ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷ പരിപാടികൾ 25ന് സമാപിക്കും.സമാപനത്തോടനുബന്ധിച്ച പൂർവവിദ്യാർത്ഥി,അദ്ധ്യാപക കുടുംബസംഗമം ഇന്നു നടക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന കുടുംബസംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 9ന് സാംസ്‌കാരിക ഘോഷയാത്ര.11ന് സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സജി ചാക്കോ ഉദ്ഘാടനം ചെയ്യും. മാനേജരുടെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ ബീന എം. ജോർജ് മുഖ്യപ്രഭാഷണം നടത്തും. 25ന് രാവിലെ 11ന് കുട്ടികളുടെ സർഗസംഗമം. 3ന് ഗാനമേള. വൈകിട്ട് 4ന് ശതാബ്ദി ആഘോഷ സമാപന സമ്മേളനം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.രാജു ഏബ്രഹാം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണവും മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും നടത്തും.സ്മരണിക പ്രകാശനം ജില്ലാ കളക്ടർ പി.ബി.നൂഹ് നിർവഹിക്കും. 1920ൽ താഴത്തിലത്ത് ചാക്കോ തോമ സ്ഥാപിച്ച സ്‌കൂൾ 1952ൽ ഹൈസ്‌കൂളായി ഉയർന്നു.1994ൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളായി. 51 അദ്ധ്യാപകരും 500ൽപരം വിദ്യാർഥികളും ഇന്ന് സ്‌കൂളിലുണ്ട്. ഉത്തർപ്രദേശ് മുൻ ഡി.ജി.പി ബാലൻ നായർ,മലങ്കര കത്തോലിക്കാസഭ ബത്തേരി രൂപതാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത എന്നിവർ സ്‌കൂളിലെ പൂർവവിദ്യാർഥികളാണ്.സ്‌കൂൾ മനേജർ തോമസ് കോശി,സ്റ്റാഫ് സെക്രട്ടറി ബിനു പി.തയ്യിൽ,പി.ടി.എ പ്രസിഡന്റ് സന്തോഷ് കെ.ചാണ്ടി, പൂർവ വിദ്യാർത്ഥി പ്രതിനിധി ലിജു ജോർജ്, ആഘോഷ കമ്മിറ്റികൺവീനർ എം.ആർ.സുനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.