മല്ലപ്പള്ളി: 31​-ാമത് മല്ലപ്പള്ളി കൺവെൻഷൻ ഇന്നു മുതൽ 26 വരെ മല്ലപ്പള്ളി വലിയപള്ളി അങ്കണത്തിൽ നടക്കും. 23ന് വൈകിട്ട് 5ന് സന്ധ്യ നമസ്‌കാരം,ശുബ്‌ക്കോനോ ശുശ്രൂഷയും, കൺവെൻഷൻ ഉദ്ഘാടനവും, വചനശുശ്രൂഷയും മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. 24 ന് വൈകിട്ട് 7ന് റവ.ഫാ. ഡോ.വർഗീസ് വർഗീസ് മീനടം,25ന് റവ.ഫാ.മാത്യു ഏബ്രഹാം ചെങ്ങന്നൂർ, 26 ന് റവ.ഫാ.ജോൺ ടി വർഗീസ് കുളക്കട എന്നിവർ വചനശുശ്രൂഷ നിർവഹിക്കും.എല്ലാ ദിവസവും വൈകിട്ട് 6ന് സന്ധ്യ നമസ്‌കാരവും തുടർന്ന് ഗാനശുശ്രൂഷയും 8:15ന് മദ്ധ്യസ്ഥ പ്രാർത്ഥനയും നടക്കും.