പത്തനംതിട്ട: നഗരസഭയിലെ ഉയർന്ന പ്രദേശമായ പൂവൻപാറ മലയിൽ കുടിവെളളം എത്തിക്കുന്നതിന് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകുന്നു.ജെ.സി.ബി ഉപയോഗിച്ച് പൈപ്പ്ലൈനിന് കുഴിയെരുക്കുന്ന ജോലികളാണ് നടക്കുന്നത്. 4000 മീറ്ററിലാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. മാർച്ച് 15ന് മുൻപ് പ്രദേശത്ത് പൈപ്പ് ലൈനിലൂടെ വളളം എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വാർഡ് കൗൺസിലർ സജിനി മോഹൻ പറഞ്ഞു. 200 വീട്ടുകാർക്ക് പ്രയോജനം ചെയ്യുന്ന പൂവൻപാറ കുടിവെളള പദ്ധതിയുടെ നിർമാണം നടന്നത് കഴിഞ്ഞ മാസം 19നാണ്. 35ലക്ഷം രൂപയാണ് പദ്ധതി ചെലവ്. മഴ പെയ്താലും കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശത്ത് ടാങ്കർ ലോറികളിലാണ് വെളളം എത്തിക്കുന്നത്.