പത്തനംതിട്ട : പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂൾ ശതാബ്ദി ആഘോഷം ഇന്ന് നടക്കും. രാവിലെ 9ന് സ്‌കൂൾ മാനേജർ ലളിതാ ഗോപിനാഥ് പതാക ഉയർത്തും. 9.30ന് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. വീണാജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.സ്‌കൂൾ വാർഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി ഉദ്ഘാടനം ചെയ്യും.അയിരൂർ ജ്ഞാനാനന്ദ ആശ്രമം സ്വാമി ചിദ്ഭവാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും.കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് സെന്റ് തോമസ് ഇന്റർനാഷണൽ പിൽഗ്രീം സെന്റർ മാനേജർ റവ. ബർസ്ലീബി റമ്പാൻ കൈയെഴുത്തു മാസിക പ്രകാശനവും വിദ്യാലയ സ്മരണയും നടത്തും.എസ്.വി.എച്ച്.എസ് റിട്ട.അദ്ധ്യാപകൻ എം.ജി മുരളീധരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.കൃഷ്ണകുമാർ സമ്മാനദാനം നിർവഹിക്കും. സ്‌കൂൾ മാനേജർ ലളിതാ ഗോപിനാഥ്, ഹെഡ്മാസ്റ്റർ എസ്.രമേശ്,സ്റ്റാഫ് സെക്രട്ടറി ആർ.ജയ, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്ത്,കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം അജയകുമാർ വല്ല്യൂഴത്തിൽ, കോയിപ്രം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി അനിൽ കുമാർ,പഞ്ചായത്ത് അംഗം ഷിബു കുന്നപ്പുഴ,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.വി.ശാന്തമ്മ,തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ജയകുമാർ, പുല്ലാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ആർ അനില,പി.ടി.എ പ്രസിഡന്റ് കെ. ജി അശോകൻ, മാത്യസംഗമം പ്രസിഡന്റ് ശോഭന എം.ചെറിയാൻ,അദ്ധ്യാപക പ്രതിനിധി ജി.രേണുക,സ്‌കൂൾ ലീഡർ അക്ഷയ് രാജ്,സീനിയർ അദ്ധ്യാപിക വി.ആർ ഉഷ എന്നിവർ സംസാരിക്കും. വർഷങ്ങളായി എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയം നേടുന്ന സ്‌കൂളാണിത്.ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർദ്ധനനായ ഒരു കുട്ടിക്ക് വീട് നൽകാനും കൂടുതൽ ക്ലാസ് റൂമുകൾ സ്മാർട്ട് ആക്കാനും സെമിനാറുകൾ നടത്താനും പദ്ധതിയുണ്ട്.