പത്തനംതിട്ട: കുമ്പഴ ശ്രീനാരായണ കൺവെൻഷന്റെ പൊതുസമ്മേളനം ഇന്ന് രാവിലെ 11ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി ഉദ്ഘാടനം ചെയ്യും.പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും.ന്യൂഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി എ.സമ്പത്ത് മുഖ്യാതിഥി ആയിരിക്കും.കുറിച്ചി അദ്വൈത വിദ്യാശ്രമത്തിലെ സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും.യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ എൻഡോവ്മെന്റുകൾ വിതരണം ചെയ്യും.യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്,നഗരസഭാ ചെയർപേഴ്സൺ റോസ് ലിൻ സന്തോഷ്, യോഗം ഡയറക്ടർ ബോർഡംഗം സി.എൻ.വിക്രമൻ,നഗരസഭ കൗൺസിലർമാരായ പി.വി.അശോക് കുമാർ,കെ.ആർ.അരവിന്ദാക്ഷൻ നായർ, യൂണിയൻ കൗൺസിലർമാരായ ജി.സോമനാഥൻ,പി.സലിംകുമാർ, പി.വി.രണേഷ്, പി.കെ.പ്രസന്നകുമാർ,എസ്.സജിനാഥ്,കെ.എസ്.സുരേശൻ,കെ.ആർ.സലിലനാഥ്, സ്വാഗത സംഘം ട്രഷറർ കെ.പി.സുമേഷ്,വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി,സെക്രറി സരള പുരുഷോത്തമൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ വി.ബി.അജീഷ്,കൺവീനർ കെ.ഹരിലാൽ,ശ്രീനാരായണ എംപ്ളോയീസ് ഫെഡറേഷൻ പ്രസിഡന്റ് രാജാബാസ്, സെക്രട്ടറി സുധീപ്, 607ാം ശാഖാ പ്രസിഡന്റ് പി.എസ്.ശശിധരൻ, 87ാം ശാഖാ പ്രസിഡന്റ് കരുണാകരൻ പരുത്യാനിക്കൽ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം.തുടർന്ന് ബിജു പുളിയിക്കലേടത്തിന്റെ പ്രഭാഷണം.വൈകിട്ട് കലാസന്ധ്യ.