ചെങ്ങറ: എസ്.എൻ.ഡി.പി.യോഗം 3366 ​-ചെങ്ങറ ശാഖയിലെ ഗുരുദേവക്ഷേത്രത്തിന്റെ 9​-മത് പ്രതിഷ്ഠാ വാർഷികവും നവീകരിച്ച ഹാളിന്റെ സമർപ്പണവും മാർച്ച് 1,2,3,4 തീയതികളിൽ നടക്കും. ചടങ്ങുകളിൽ വൈദികാചാര്യൻ രതീഷ് ശാന്തി എരമല്ലൂർ മുഖ്യകാർമ്മികത്വം വഹിക്കും. 1ന് രാവിലെ 5ന് പള്ളിയുണർത്തൽ, 6ന് ഗുരുപുഷ്പാജ്ഞലി, 6.15ന് സമൂഹപ്രാർത്ഥന, 8.30ന് ശാഖാ പ്രസിഡന്റ് എം.എ. സോമരാജൻ പതാകയുയർത്തും, 2ന് സമർപ്പണ സമ്മേളനം കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ പ്രതിഷ്ഠാദിന സന്ദേശം നൽകും.യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് 2019 ലെ ആദ്യഫല പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്യും.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി.എൻ.വിക്രമൻ,കോന്നി പഞ്ചായത്തംഗം എൻ.എൻ. രാജപ്പൻ,യൂണിയൻ കൗൺസിലർമാരായ എസ്.സജിനാഥ്,ജി.സോമനാഥൻ,മൈക്രോ ഫിനാൻസ് കോ​-ഓർഡിനേറ്റർ കെ. ആർ.സലീലനാഥ്, എം.എസ്.ശിവാനന്ദൻ,കെ.എസ്.ജയപ്രകാശ്, ഓമന ദിവാകരൻ,എം.എ.സോമരാജൻ,എസ്.എസ്.ദിവ്യ തുടങ്ങിയവർ സംസാരിക്കും. 4ന് പ്രതിഷ്ഠാദിനഘോഷയാത്ര ചെങ്ങറ ശിവപാർവതിക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ,നാടുകാണി,കിഴക്കുപുറം കോളേജ് ജംഗ്ഷൻ, അട്ടച്ചാക്കൽഈസ്റ്റ് ജംഗ്ക്ഷൻ വഴി ഗുരുക്ഷേത്രത്തിലെത്തി ചേരും.2ന് വനിതാസമ്മേളനം വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി ഉദ്ഘാടനം ചെയ്യും.ഓമന ദിവാകരൻ അദ്യക്ഷത വഹിക്കും.കോട്ടയം ഗുരു നാരായണ സേവാനികേതനിലെ നിർമ്മല മോഹൻ പ്രഭാഷണം നടത്തും.വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ,ശാഖാ പ്രസിഡന്റ് എം.എ സോമരാജൻ,സെക്രട്ടറി എസ്.എസ്.ദിവ്യ,സിനി കമൽ,ആനന്ദവല്ലി മോഹൻദാസ്,പൊന്നമ്മ പീതാംബരൻ,ഗീതാ മോഹൻ,ശോഭന സുധാകരൻ,വിനി അനിൽ തുടങ്ങിയവർ സംസാരിക്കും.6.15ന് സമൂഹ പ്രാർത്ഥന,6.45ന് ദീപാരാധന. 3ന് വൈകിട്ട് 6.45ന് കുമാരിസംഘത്തിന്റെ ഗുരുദേവ കൃതികളുടെ ആലാപനം 7ന് മുൻ യൂണിയൻ പ്രസിഡന്റും,ഗുരുധർമ്മ പ്രചാരണ സഭാ കേന്ദ്രസമിതിയംഗവുമായ അഡ്വ.കെ.എൻ.സത്യാനന്ദ പ്പണിക്കരുടെ പ്രഭാഷണം.4ന് രാവിലെ 6.ന് മഹാ ശാന്തിഹവനം,കലശപൂജ,സർ വൈശ്വര്യപൂജ,കലശാഭിഷേകം,11ന് സമൂഹപ്രാർത്ഥന, 6.45ന് ദീപാരാധന,7.30ന് ഗാനമേള.