മല്ലപ്പള്ളി: വൈദ്യുതി ചാർജ്ജ്, പാചകവാത വിലവർദ്ധനക്കെതിരെ കേരള കോൺഗ്രസ്എം കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുശേരിയിലെ ഇലക്ട്രിസിറ്റി ഓഫീസിനും, പോസ്റ്റ് ഓഫീസിനും മുന്നിൽ നടത്തിയ ധർണ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം ജോസഫ്.എം. പുതുശേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് രാജൻ വരിക്കപ്ലാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ജെയിംസ് കാക്കനാട്ടിൽ,ടി.എം.മാത്യു,സണ്ണി ഫിലിപ്പ്,ഒ.എം.മാത്യു, പഞ്ചായത്ത് അംഗങ്ങളായ സൂസൻ തോമസ്,ഡെയ്‌സി വർഗീസ്,അജിതാ വിൽക്കി, എലിസബത്ത് ആന്റണി,രാജു തങ്ങളത്തിൽ എന്നിവർ പ്രസംഗിച്ചു.