paliative
ഞങ്ങളുണ്ട് കൂടെ - മല്ലപ്പള്ളി ബ്ലോക്ക് കല്ലൂപ്പാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പാലിയേറ്റിവ് കുടുംബ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിനെയും കല്ലൂപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഞങ്ങളുണ്ട് കൂടെ സ്വാന്തന പരിചരണം സെക്കൻഡറിതല കുടുംബസംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു.കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് റെജി ചാക്കോ, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മനുഭായ് മോഹൻ, ഓമനാ സുനിൽ,മീനു സാജൻ, ഷിനി കെ.പിള്ള,കുഞ്ഞുകോശി പോൾ,കല്ലൂപ്പാറ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എബി മേക്കരിങ്ങാട്ട്, കല്ലൂപ്പാറ സി.എച്ച്.സി മെഡിക്കൽ ഓഫീസർമാരായ ഡോ.രാജേഷ് പി,ഡോ.ഡോ.ദീപാ മാത്യു എന്നിവർ പ്രസംഗിച്ചു.