മല്ലപ്പള്ളി : തിരുമാലിട മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കാവടിഘോഷയാത്ര നടന്നു. ഇന്നലെ രാവിലെ 8ന് പരിയാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയ കാവടിയേന്തിയ ഭക്തർ അവിടെ നിന്ന് പൂജിച്ച പാൽ,പനിനീർ,ഭസ്മം,കർപ്പൂരം തുടങ്ങിയവ നിറച്ച കാവടികളുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ആരംഭിച്ചു.ഒരുമണിക്കൂറോളം ടൗണിൽ കാവടിയാടിയ ശേഷം വലിയപാലം കടന്ന് മണിമലയാറ്റിലെ മണൽപ്പുറത്തെത്തി.തുടർന്ന് തിരുമാലിട കടവിലെ പടിഞ്ഞാറെ നടവഴി ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി.