മല്ലപ്പള്ളി : വട്ടശേരിൽ തിരുമേനിയുടെ 86-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ജന്മനാടായ മല്ലപ്പള്ളിയിൽ നിന്നും കോട്ടയം പഴയ സെമിനാരിയിലേക്ക് തീർത്ഥാടകയാത്ര നടത്തി. മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് വലിയപള്ളി അങ്കണത്തിൽ ബ്ലോക്ക് പഞ്ചായത്ത്' അംഗം കുഞ്ഞുകോശി പോൾ ഫ്ലാഗ് ഓഫ് ചെയ്തു. ഫാ. ജോസഫ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.പോളസ് ഈപ്പൻ,സജി മാത്യു, ചെറിയാൻ വർഗീസ് വലിയ കണ്ണത്തിൽ,വി.എ. ചെറിയാൻ, മത്തായി ജോയി, ബാബു താഴത്തുമോടയിൽ എന്നിവർ പ്രസംഗിച്ചു.പഴയ സെമിനാരിയിൽ ഇന്ന് നടക്കുന്ന പെരുന്നാൾ കാതോലിക്കാ ബാവായും സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും.