കോഴഞ്ചേരി: കൊല്ലീരേത്ത് മഹാദേവീ ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം 25 മുതൽ 29 വരെ നടക്കും. 25ന് രാവിലെ 10.50 നും 11.50 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ പുരുഷോത്തമൻ പോറ്റിയുടെയും, ക്ഷേത്ര കാര്യദർശി ഗോപാലകൃഷ്ണന്റെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് 6.30 ന് ദീപാരാധന, 8ന് ദേവീദർശനം എന്നിവ നടക്കും. തുടർന്ന് എല്ലാദിവസവും രാവിലെ 6ന് ഉഷഃപൂജ, 8ന് ഭാഗവത പാരായണം എന്നിവ നടക്കും. നാലാം ദിവസം വെള്ളിയാഴ്ച വൈകിട്ട് 5നും 5.30നും മദ്ധ്യേ കൊടിയിറക്ക്, വൈകിട്ട് 6.30ന് ശിങ്കാരിമേള,ഫ്ളോട്ട് എന്നിവുടെ അകമ്പടിയോടുകൂടി തിരുഎഴുന്നെള്ളിപ്പ്,രാത്രി 9.30ന് കൊല്ലംകൃഷ്ണശ്രീയുടെ നൃത്തനാടകം ചക്രായുധൻ. അഞ്ചാം ദിവസം ശനിയാഴ്ച വൈകിട്ട് 7ന് പഞ്ചനിവേദ്യ പൂജ, 8.30ന് ഗുരുതി പൂജ എന്നിവയോടെ ഉത്സവം സമാപിക്കും.