balayogam

തിരുവല്ല: എസ്.എൻ.ഡി.പി യോഗം 100-ാം മുത്തൂർ ശാഖയിൽ രവിവാര പാഠശാലയുടെ പ്രവേശനോത്സവം നടത്തി. തിരുവല്ല യൂണിയൻ കൺവീനർ ബിജു ഇരവിപേരൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ബാലജനയോഗം കോർഡിനേറ്റർ വി.ജി.വിശ്വനാഥൻ സന്ദേശം നൽകി. ശാഖാ സെക്രട്ടറി പി.ഡി.ജയൻ, വൈസ് പ്രസിഡന്റ് പ്രൊഫ.സുഭാഷ് ബോസ്, കെ.കെ.പുരുഷോത്തമൻ, കൊച്ചുകുഞ്ഞു, ജയരാജ്, ബിനു ഗോപാൽ, സുജാത പ്രസന്നൻ, സുജാത മതിബാലൻ എന്നിവർ പ്രസംഗിച്ചു. കോട്ടയം ഗുരുനാരായണ സേവാനികേതനിലെ പ്രീതിലാൽ ക്ലാസെടുത്തു.