നാരങ്ങാനം: സി.പി.ഐ നാരങ്ങാനം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 78 പാർട്ടി അംഗങ്ങൾ സി.പി.എം ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഒരു വർഷം മുൻപ്‌ സി.പി.എം.ൽ നിന്നും രാജിവെച്ച് സി.പി.ഐയിൽ ചേർന്ന മുപ്പതോളം പേരും മടങ്ങി വന്നവരിൽ പെടുന്നു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി.കെ.പുരുഷോത്തമൻ പിള്ള സി.പി.എം വിട്ടപ്പോഴാണ് സി.പി.ഐ നാരങ്ങാനത്ത് പ്രവർത്തനമാരംഭിച്ചത്. അദ്ദേഹം ഇപ്പോൾ സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.സി.പി.ഐ ലോക്കൽ സെക്രട്ടറി ബിജു ജോൺ ചരിവുകാലായിൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷിനു നെടിയപറമ്പിൽ, ഉദയൻ വിലങ്ങുപാറ എന്നിവരും പാർട്ടിവിട്ട് സി.പി.എം ൽ ചേർന്നവരിൽ ഉൾപ്പെടുന്നു.