തിരുവല്ല: ബ്രഹമാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓശാന്തി ഭവനിൽ ശിവരാത്രിയോടനുബന്ധിച്ചു നടന്ന ശിവധ്വജാരോഹണം സാമൂഹ്യപ്രവർത്തകൻ കളത്തിപ്പറമ്പിൽ കെ.പി വിജയൻ നിർവ്വഹിച്ചു. ബ്രഹമാകുമാരി സുജാ ബഹൻ സന്ദേശം നൽകി. ശിവലിംഗ ദർശനവും പുഷ്പാർച്ചനയും ജലധാരയും ബ്രഹ്‌മഭോജനവും നടത്തി.