റാന്നി: എസ്.എൻ.ഡി.പി യോഗം പുതുശേരിമല ശാഖയിലെ 30​-ാമത് പ്രതിഷ്ഠാ വാർഷികവും എൻഡോവ്‌മെന്റ് വിതരണവും ഇന്ന് പുതുശേരിമല ശ്രീനാരായണ ആഡിറ്റോറിയത്തിൽ നടക്കും.രാവിലെ 8ന് ശാഖാ പ്രസിഡന്റ് രഞ്ജിത്ത് പതാക ഉയർത്തും.ശ്രീനാരായണ കൃതികൾ കുടുംബ ജീവിതത്തിൽ എന്ന വിഷയത്തിൽ 11 ന് ഓമന ടീച്ചർ ക്ളാസെടുക്കും. ഉച്ചയ്ക്ക് 1 ന് സമൂഹസദ്യ, 2 ന് ഗുരുദേവ കൃതികളുടെ ആലാപന മത്സരം. 3 ന് പൊതുസമ്മേളനം യൂണിയൻ ചെയർമാൻ പി.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് ജെ.രഞ്ജിത് അദ്ധ്യക്ഷനാകും..