തിരുവല്ല: ചാണിക്കാവ് മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണി മഹോത്സവം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 5.45ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 10.30നും 10.45നും മദ്ധ്യേ കൊടിയേറ്റ്, വൈകിട്ട് 6.45ന് ദീപാരാധന, 23ന് രാവിലെ 8ന് ദേവീമാഹാത്മ്യപാരായണം, 12ന് നാരായണീയ പാരായണം, 26ന് രാവിലെ 10.15ന് പറകൊട്ടിപ്പാട്ട്, ഒന്നിന് അന്നദാനം, 6.45ന് ദീപാരാധന, 8ന് മാനസജപ ലഹരി, 27ന് രാവിലെ 8ന് ദേവീമാഹാത്മ്യപാരായണം, 10ന് കളമെഴുത്തുംപാട്ട് ആരംഭം, 12ന് നാരായണീയ പാരായണം,6.45ന് ദീപാരാധന, രാത്രി 8.30ന് നാടകം, 28ന് രാത്രി 9ന് പടയണി, 29ന് രാവിലെ 9ന് പൊങ്കാല, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, രാത്രി 8ന് മലയിത്ര ദേവീക്ഷേത്രത്തിൽ നിന്ന് താലപ്പൊലി പുറപ്പാട്, മഹാഗുരുതി.