കൊക്കാത്തോട്: എസ്.എൻ.ഡി. പിയോഗം 1478 കൊക്കാത്തോട് ശാഖയിലെ 34-ാമത് പ്രതിഷ്ഠ വാർഷികം നാളെ ശാന്തി വിതുൽ കൃഷ്ണയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. 6.30ന് വിശേഷാൽ പൂജകൾ, 8 ന് ശാഖാ പ്രസിഡന്റ് എൻ.സത്യാനന്ദൻ പതാകയുയർത്തും. 10 ന് കോട്ടയം ബ്രഹ്മവിദ്യാ സ്‌കൂളിലെ സൗമ്യാ അനിരുദ്ധന്റെ പ്രഭാഷണം. ഉച്ചയ്ക്ക് 1ന് അന്നദാനം, 2 ന് വി.എൻ. മോഹൻദാസിന്റെ പ്രഭാഷണം. 2.30 ന് യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എൻ. സത്യാനന്ദൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ പ്രതിഷ്ഠാദിന സന്ദേശം നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, സെക്രട്ടറി ഡി. അനിൽകുമാർ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തും യുണിയൻ കൗൺസിലർ എസ്. സജിനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ , ജി. സത്യനേശൻ, കെ.ജി.വിക്രമൻ, ശിവൻകുട്ടി , സുധാകരൻ , റ്റി.കെ. ഗുരുദാസ് , പത്മിനി രവീന്ദ്രൻ, ജയശ്രീ ദേവരാജൻ , ഇ.ആർ.രാജൻ, ശ്യാമള അശോകൻ, വിനോദിനി, ബി.എസ്.ബിനു, എം.എസ്.രമേശൻ, അജിത സുരേഷ്, എം.ഡി. ഷാ, ഇന്ദിരഭായി തുടങ്ങിയവർ സംസരിക്കും.