ഇടത്തിട്ട: എസ്.എൻ.ഡി.പി.യോഗം 277-ാം നമ്പർ ഇടത്തിട്ട ശാഖയിലെ 41-ാമത്പ്രതിഷ്ഠാവാർഷികവും, 2-ാമത് ശ്രീനാരായണകൺവെൻഷനും തുടങ്ങി. അടൂർ യൂണിയൻ പ്രസിഡന്റ് അഡ്വ: മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അഡ്വ: എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം യൂണിയൻ കൺവീനർ ഇൻ ചാർജ് സുജ മുരളി, വള്ളിക്കോട് ശാഖാ സെക്രട്ടറി ശാന്തമ്മ സദാശിവൻ, അങ്ങാടിക്കൽ തെക്ക് ശാഖാ സെക്രട്ടറി കെ.ജി. പുരുഷോത്തമൻ , ഐക്കാട് പടിഞ്ഞാറ് ശാഖാ സെക്രട്ടറി വി.കെ.രാജശേഖരൻ, പാറക്കര ഇടമാലി ശാഖാ പ്രസിഡന്റ് ശശിധരൻ വേളങ്ങാട്ടേതിൽ, കൊടുമൺ ശാഖാ പ്രസിഡന്റ് ആർ.വിജയൻ, ആർ.ഹരി , പി.എസ്.സുപ്രിയ കുമാരി തുടങ്ങിയവർ സംസാരിച്ചു. നേരത്തെ ശാഖാ പ്രസിഡന്റ് ആർ.ഹരി പതാകയുയർത്തി . സമൂഹപ്രാർത്ഥന, സമൂഹസദ്യ, ശ്രീനാരായണസത്സംഗം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, ദീപാരാധന എന്നിവയും നടന്നു.