ചെങ്ങന്നൂർ : റവന്യൂ ദിനമായി ആചരിച്ചു വരുന്ന 24ന് എല്ലാ റവന്യൂ ഓഫീസുകളിലും അതാത് ഓഫീസുകളിലെ കൺട്രോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ദീർഘ കാലമായി നിലവിലുള്ള പരാതികളും,അപേക്ഷകളും,ഫയലുകളും, തീർപ്പാക്കുന്നതിനായി റവന്യൂ അഭാവിത്തുകൾ സംഘടിപ്പിക്കുവാനും പരമാവധി പരാതികളും,അപേക്ഷകളും,ഫയലുകളും,തീർപ്പാക്കുവാൻ തീരുമാനിച്ചു. 24ന് ചെങ്ങന്നൂർ താലൂക്ക് ഓഫീസിലും താലൂക്ക് പരിധിയിലുള്ള വില്ലേജ് ഓഫീസുകളിലും നടക്കുന്ന റവന്യൂ അദാലത്ത് യജ്ഞത്തിൽ പെൻഡിംഗ് ഫയലുകളിന്മേൽ പൊതു ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ തീർപ്പ് കൽപ്പിക്കുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതുമാണ്.പൊതുജനങ്ങൾക്ക് അന്നേ ദിവസം നടക്കുന്ന റവന്യൂ അദാലത്തിൽ പങ്കെടുക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം താലൂക്ക് ഓഫീസിനെയോ ബന്ധപ്പെട്ട വില്ലേജ് ഓഫീസിനെയോ സമീപിക്കാവുന്നതാണ്.