അടൂർ : എസ്. എൻ. ഡി. പി യോഗം 316-ാം വടക്കടത്തുകാവ് ശാഖയിലെ കുടുംബയോഗ സംഗമം ഇന്ന് രാവിലെ 10 മുതൽ ശാഖാ ഹാളിൽ നടക്കും. രാവിലെ 8.30 ന് ശാഖാ പ്രസിഡന്റ് ഷിബുകിഴക്കിടം പതാക ഉയർത്തും. തുടർന്ന് ഗുരുദേവ പ്രാർത്ഥന, 'ഗരുവിനെ അറിയാൻ' എന്ന വിഷയത്തിൽ 10 മുതൽ വൈക്കം മുരളിയുടെ പ്രഭാഷണം, ഉച്ചയ്ക്ക് 2 ന് ക്ളാപ്പന സുരേഷിന്റെ പഠനക്ളാസ്, വൈകിട്ട് 3 ന് പൊതുസമ്മേളനം യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഷിബു കിഴക്കിടം അദ്ധ്യക്ഷത വഹിക്കും.യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ സന്ദേശം നൽകും. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ മുഖ്യ സന്ദേശം നൽകും. ഗുരുക്ഷേത്ര തന്ത്രി രതീഷ് ശശി, ഗുരുക്ഷേത്രം മേൽശാന്തി രവി, പുലിമല ഗുരുക്ഷേത്രം മേൽശാന്തി പത്മാവതി, പുതുശേരിഭാഗം ഗുരുമന്ദിര ശാന്തി രാജരാജൻ എന്നിവരെ ആദരിക്കും. ശാഖാ സെക്രട്ടറി കെ. വിജയൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി, വനിതാസംഘം യൂണിയൻ കൺവീനർ സുജ മുരളി, യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ജയകുമാരി, ട്രഷറർ സുനി സതീഷ്, യൂണിയൻ കമ്മറ്റിയംഗം രാജൻ കറുകയിൽ, എൻ. വാസു, സുമംഗല, വിജയമ്മ താമരാക്ഷൻ, മഞ്ജുഷ, സുജാത, സുമാ സുഗതൻ, അജി കളയ്ക്കാട് തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് 6 മുതൽ സർവൈശ്വര്യപൂജ, നിവേദ്യപൂജ