ചെങ്ങന്നൂർ: ചെങ്ങന്നൂർ പൊലീസ് ഡിവിഷനിലേക്ക് പിങ്ക് പൊലീസിന്റെ സേവനം ലഭ്യമായി.ചെങ്ങന്നൂർ, വെൺമണി, നൂറനാട്, മാവേലിക്കര, കുറത്തിയാട്, വള്ളികുന്നം, മാന്നാർ, എടത്വാ എന്നിവിടങ്ങളിൽ പിങ്ക് പൊലീസ് സേവനം ലഭ്യമാക്കും. തനിച്ചുതാമസിക്കുന്ന സ്ത്രീകൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. എട്ട് വനിതാ പൊലീസ് ഉൾപെടുന്ന ടീമാണ് ഇപ്പോൾ ഉള്ളത്. ഇവർ രണ്ടു ടീമായി പ്രവർത്തിക്കും. 1515 എന്ന നമ്പറിൽ വിളിച്ചാൽ സേവനംലഭ്യമാകും. പകൽസമയങ്ങളിൽ കെ.എസ്.ആർ.ടി.സി, കോളേജ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന ഇടങ്ങളിൽ സ്ത്രീകളുടെ സംരക്ഷണത്തിനായി ഇവർ ഉണ്ടാകും.എം.എൽ.എ സജി ചെറിയാന്റെ ശ്രമഫലമായി ചെങ്ങന്നൂർ ഡിവിഷനിൽ അനുവദിച്ചുകിട്ടിയ പീങ്ക് പൊലീസിന് ചെങ്ങന്നൂർ വനിതാ സബ് ഇൻസ്‌പെക്ടർ റോസമ്മയ്ക്കാണ് പ്രധാന ചുമതല. ഡ്രൈവർമാരായി സജുമോൾ, ശാലിനി എന്നിവരും വനിതാ പൊലീസിൽ നിന്ന് ഗീതമ്മ, ജയന്തി,ദീപാ,രേണുക,രജനി,സിന്ധു എന്നിവരുമാണ് ടീമിലുള്ളത്.ആലപ്പുഴ എസ്.പി ജയിംസ് ജോസഫ് എ.എസ്.പി കൃഷ്ണകുമാർ, ഡി.സി.ബി ഡിവൈ.എസ്പി. ജയരാജ്, ഡിവൈ.എസ്.പി മാരായ അനീഷ് വി. കോര, ബിനു, സി.ഐ സുധിലാൽ, എസ്.ഐ മാരായ ബിജു, നസറുദ്ദീൻ എന്നിവരുടെ മേൽനോട്ടം ഉണ്ടാക്കും. ഉദ്ഘാടന ചടങ്ങിൽ എസ്.ഐ. മുരളി സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അജിത്, ഗിരീഷ്, മായ എന്നിവർ പങ്കെടുത്തു.
-8 വനിതാ പൊലീസ് ഉൾപെടുന്ന ടീം
- ഇവർ 2 ടീമായി പ്രവർത്തിക്കും
- 1515 എന്ന നമ്പറിൽ വിളിച്ചാൽ സേവനം ലഭ്യം