അടുർ :അഖിലേന്ത്യ കിസാൻ സഭ 20-ം സംസ്ഥാന സമ്മേളനം ഇന്ന് കർഷക മഹാസംഗമത്തോടെ അടൂരിൽ തുടങ്ങും. 550 പ്രതിനിധികൾ പങ്കെടുക്കും. കർഷക മഹാസംഗമം നടക്കുന്ന അടൂർ മുനിസിപ്പൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടവും 24, 25 തീയതികളിൽ പ്രതിനിധി സമ്മേളനം നടക്കുന്ന അടുർ മാർത്തോമ്മാ യൂത്ത് സെന്ററിന്റെ പ്രവേശന കവാടവും കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പതാക ജാഥ, ഇടുക്കി അമരാവതിയിൽ നിന്ന് ബാനർ ജാഥ, പന്തളത്തെ എം. എന്റെ ജന്മഗൃഹത്തിൽ നിന്ന് കൊടിമര ജാഥ, പന്തളം തെക്കേക്കരയിലുള്ള പന്തളം പി.ആറിന്റെ സ്മൃതികുടിരത്തിൽ നിന്ന് കൊടിമര ജാഥ, ഇ.കെ.പിള്ളയുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് ദീപശിഖാ ജാഥ എന്നിവ ഇന്ന് വൈകിട്ട് 4 ന് അടൂർ ഗാന്ധി സ്മൃതി മൈതാനിയിൽ എത്തും. അവിടെ നിന്ന് സംയുക്തമായി 4.30 ന് പുതിയ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തും. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വൈ.തോമസ് പതാക ഉയർത്തുന്നതോടെ കർഷക മഹാസംഗമം ആരംഭിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിക്കും സ്വാഗതസംഘം ചെയർമാൻ ചിറ്റയം ഗോപകുമാർ എം.എൽ എ .സ്വാഗതം പറയും എ.ഐ കെ.എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സത്യൻ മൊകേരി , മന്ത്രിമാരായ അഡ്വ.വി.എസ് സുനിൽകുമാർ ,അഡ്വ.കെ.രാജു സി.ദിവാകരൻ എം.എൽ എ .സംസ്ഥാന പ്രസിഡന്റ് ജെ.വേണുഗോപാലൻ നായർ, സെക്രട്ടറി വി.ചാമുണ്ണി ,വൈസ് പ്രസിഡന്റ് എ.പി.ജയൻ, മുണ്ടപ്പള്ളി തോമസ് ,എം.വി വിദ്യാധരൻ.പി.ആർ ഗോപിനാഥ് എന്നിവർ പ്രസംഗിക്കും വിവിധ മത്സര വിജയികൾക്ക് സമ്മാനം നൽകും സ്വാഗതസംഘം വൈസ് ചെയർമാൻ ഡി.സജി നന്ദി പറയും. ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ചിറ്റയം ഗോപകുമാർ എം.എൽ എ, ജനറൽ കൺവീനർ എ.പി ജയൻ എന്നിവർ അറിയിച്ചു.