പത്തനംതിട്ട : ചുട്ടിപ്പാറ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഭക്തിസാന്ദ്രമായി. പ്രത്യേക പൂജകൾക്കും ദീപാരാധനക്കും ശേഷം നടന്ന യോഗത്തിൽ ക്ഷേത്ര പുന:രുദ്ധാരണ നിധിയുടെ ഉദ്ഘാടനം ഹാരിസൺ മലയാളം പ്ലാന്റേഷൻ ജനറൽ മാനേജർ പി.ആർ രഘു നിർവഹിച്ചു. ചികിത്സാ സഹായ ഫണ്ട് വിതരണം വാസ്തു ഭൂഷൺ രമേഷ് ശർമ നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അശോകൻ പി താന്നിമൂട്ടിൽ, രാജീവ് രാഗാലയം, സി.റ്റി രഞ്ജിത്ത് കുമാർ, രാജേഷ് ശ്രീഭദ്ര ,മനു എസ്, എം.സി ഷെരീഫ് ,എം.എ കബീർ ,തുടങ്ങിയവർ സംസാരിച്ചു.