വടശേരിക്കര : ടി.ടി.തോമസ് മെമ്മോറിയൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്നപൂർവ വിദ്യാർത്ഥി സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീഡിയോ കോൺഫ്രൻസിൽ സംസാരിച്ചു. പ്രൊഫ.തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. എസ്.ഹരിദാസ്,ലിജു ജോർജ്, ബെന്നി പുത്തൻപറമ്പിൽ, സഖറിയ ഉമ്മൻ,സന്തോഷ് കെ.ചാണ്ടി,പി.ആർ ബാലൻ,തോമസ് കോശി, ലിനു തോമസ്, ശാന്തമ്മ വർഗീസ്, ബിനു.പി.തയ്യിൽ,സുനിൽ എം.ആർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ റിട്ടയർഡ് അദ്ധ്യാപകരെ മാനേജർ ആദരിച്ചു.