കോഴഞ്ചേരി : പഞ്ചായത്തിലെ 2,3,8,9 വാർഡുകളിൽ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി കുടിവെള്ള വിതരണം ചെയ്തു. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ ഇടവക അസിസ്റ്റന്റ് വികാരി റവ.ജോർജ്ജ് ജേക്കബ് ഉദ്ഘാടനംചെയ്തു. പൊതു സമ്മേളനം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി.ഈശോ ഉദ്ഘാടനം ചെയ്തു.നാട്ടുകൂട്ടം പ്രസിഡന്റ് ജോൺ പുളിയിലേത്ത് അദ്ധ്യക്ഷത വഹിച്ചു. ഷിബു കുരീക്കാട്ടിൽ, സാബു വഞ്ചിത്ര, ലിബു മലയിൽ, ഷാജി കുഴിവേലിൽ, റോബി വടക്കേപറമ്പിൽ, ജോജി കാവും പടിക്കൽ, അനീഷ് പാലയ്ക്കത്തറ, സജു കുളത്തിൽ, കുര്യൻ മടയ്ക്കൽ, ശിവൻകുട്ടി തെക്കേമല, അനി നെടുവേലിൽ, ലത ജോസ്, റോയി മുട്ടിത്തോടത്തിൽ എന്നിവർ പ്രസംഗിച്ചു.ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ 24ന് കുടിവെള്ളവിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.