ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്‌സ് സഭ 13 ാം മത് ചെങ്ങന്നൂർ കൺവെൻഷൻ 26 മുതൽ മാർച്ച് 1വരെ ബഥേൽ അരമന ഗ്രൗണ്ടിലെ മാർ പീലക്‌സിനോസ് നഗറിൽ നടക്കും. 24ന് രാവിലെ 10ന് നടക്കുന്ന വൈദിക ധ്യാനത്തിന് വെരി.റവ. മത്തായി ഇടയനാൽ കോർ എപ്പിസ്‌കോപ്പാ നേതൃത്വം നല്കും. തുടർന്ന് 12ന് ശുബ്‌ക്കോനോ ശുശ്രൂഷ നടക്കും. 26ന് വൈകിട്ട് 6ന് ബഥേൽ അരമന പള്ളിയിൽ നിന്നും കൺവെൻഷൻ നഗറിലേക്ക് സുവിശേഷ റാലി നടക്കും.തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർതോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും.ഫാ.വർഗീസ് ടി.വർഗീസ് പ്രബോധന ശുശ്രൂഷ നടത്തും. 27ന് രാവിലെ 10ന് വൈധവ്യത്തിലായിരിക്കുന്നവരുടെ സ്‌നേഹസംഗമം സ്‌നേഹക്കൂട്ട്നടക്കും.പ്രൊഫ.മേരി മാത്യു നേതൃത്വം നല്കും.വൈകിട്ട് 7ന് നടക്കുന്ന പ്രബോധന ശുശ്രൂഷ ഫാ.പി.എ.ഫിലിപ്പ് നയിക്കും.28ന് രാവിലെ കുടുംബ ധ്യാനയോഗത്തിൽ ഡോ.ഏബ്രഹാം മാർ സെറാഫീം മെത്രാപ്പൊലീത്താ ധ്യാനപ്രസംഗം നടത്തും.വൈകിട്ട് 7ന് ഫാ.അലക്‌സ് ജോൺ പ്രബോധന ശുശ്രൂഷ നടത്തും. 8 ന് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ സമാപനസന്ദേശം നല്കും. 29ന് നടക്കുന്ന ഭദ്രാസന വിദ്യാർത്ഥി സംഗമം ഡോ.ജോഷ്വാ മാർ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും.തുടർന്ന് നടക്കുന്ന ക്ലാസിന് ശ്രീ.ജി.ബാലചന്ദ്രൻ നേതൃത്വം നല്കും.മാർച്ച് 1ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന നസ്രാണി യുവജനസംഗമം കുറിയാക്കോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും.എം.പി.അബ്ദു സമദ് സമദാനി സമ്മേളനം ഉദ്ഘാടനം ചെയ്യും.കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.അജി.കെതോമസ് ആശംസാ പ്രസംഗം നടത്തും. കൺവെൻഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ,ജോയ്ന്റ് കൺവീനർ ഫാ.തോമസ് കൊക്കാപ്പറമ്പിൽ,പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ ഫാ.മത്തായി കുന്നിൽ,കൺവീനർ സജി പട്ടരുമഠം,പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാജി പി.ഫിലിപ്പ്, ഭദ്രാസന കൗൺസിൽ അംഗം മാത്യു ജേക്കബ്, പബ്ലിസിറ്റി കമ്മിറ്റിയംഗം വർഗീസ് ജോൺ തോട്ടപ്പുഴ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.