തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ 12ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഏപ്രിൽ 7 മുതൽ 13 വരെ നടക്കും. കൺവെൻഷന് മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു.എസ്.എൻ.ഡി.പി.യോഗം ജനറൽ സക്രട്ടറി .വെള്ളാപ്പള്ളി നടേശൻ മുഖ്യ രക്ഷാധികാരിയായും യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ,യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്,യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ എന്നിവർ രക്ഷാധികാരികളായും തിരുവല്ല യൂണിയൻ ചെയർമാൻ കെ.എ.ബിജു ഇരവിപേരൂർ സ്വാഗതസംഘം ചെയർമാനായും തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ ജനറൽ കൺവീനറായും യോഗം ഇൻസ്പെക്ടിംഗ് ആഫീസർ എസ്.രവീന്ദ്രൻ കൺവീനറായും യൂണിയൻ പോഷകസംഘടനാ ഭാരവാഹികൾ,ശാഖായോഗം പ്രസിഡന്റുമാർ,സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സ്വാഗതസംഘം നിലവിൽവന്നു.തിരുവല്ല യൂണിയൻ ഓഡിറ്റോറിയത്തിൽ ശാഖായോഗം ഭാരവാഹികളുടെ സംയുക്തയോഗം യോഗം ഇൻസ്പെക്ടിംഗ് ഓഫീസർഎസ്.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ സ്വാഗതം ആശംസിച്ചു.വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ സുധാഭായി, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം,സൈബർസേന യൂണിയൻ കൺവീനർ ശരത്ത് ഷാജി,വൈദീക സമിതി ചെയർമാൻ ദീപുശാന്തി,കൺവീനർ സുജിത്ത് ശാന്തി, കുമാരി സംഘം കോർഡിനേറ്റർ ഷൈമോൾ കെ.സോമൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ശാഖായോഗം,വനിതാസംഘം,കുടുംബയൂണിറ്റ്, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.ബാലജനയോഗം യൂണിയൻ കോഡിനേറ്റർ വിശ്വനാഥൻ ഓതറ യോഗത്തിൽ നന്ദി രേഖപ്പെടുത്തി.