തിരുവല്ല:ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായുള്ള പന്തീരായിരം വഴിപാട് ഇന്ന് നടക്കും. രാവിലെ ഏഴുമണിക്ക് തുകലശേരി മഹാദേവ ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര ആരംഭിക്കും.
ഭക്തജനങ്ങൾ പടറ്റി പഴങ്ങളുമായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി ശ്രീവല്ലഭ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് തിരുവല്ല യോഗക്ഷേമ സഭയിലെ 51 ബ്രാഹ്മണ ഫെഡററുടെ കാർമികത്വത്തിൽ പഴങ്ങൾ ഭഗവാന് നിവേദിക്കും. തുടർന്ന് പ്രസാദ വിതരണം. രാവിലെ 9.30ന് ക്ഷേത്ര സന്നിധിയിൽ ഉപദേശക സമിതി പ്രസിഡന്റ് വേണു വെള്ളിയോട്ടില്ലത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തിരുസഭ സ്മരണിക പ്രകാശനം ചെയ്യും. ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസാ ഭട്ടതിരിപ്പാട് പ്രകാശന കർമ്മം നിർവഹും. അഡ്വ.പി.കെ.വിഷ്ണു നമ്പൂതിരി സ്മരണിക ഏറ്റുവാങ്ങും. ഉപദേശക സമിതി അംഗം ഹരി ഗോവിന്ദ്, വിഷ്ണു നമ്പൂതിരി എന്നിവർ സംസാരിക്കും.