തിരുവല്ല: സംസ്ഥാന ക്ഷത്രിയ ക്ഷേമ സഭയുടെ ദക്ഷിണ മേഖല സമ്മേളനം ഇന്ന് രാവിലെ 10 ന് തിരുവല്ല പാലിയേക്കര കൊട്ടാരത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് പി.കെ. രഘു വർമ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ആത്മജ വർമ്മ തമ്പുരാൻ മുഖ്യപ്രഭാഷണം നടത്തും.