മല്ലപ്പള്ളി ആനിക്കാട്: വെള്ളരിങ്ങാട്ട് മഹാ കുടുംബം വടക്കേടത്ത് വി.പി. ഫിലിപ്പോസ് (പാപ്പച്ചൻ 94) നിര്യാതനായി. സംസ്‌കാരം നാളെ 11.30ന് പാതിക്കാട് സെന്റ് പറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി മുണ്ടിയപ്പള്ളി വാക്കയിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, രാജമ്മ, വി.പി.ഫിലിപ്പോസ്( പ്രസിഡന്റ് ആനിക്കാട് സർവീസ് സഹകരണ ബാങ്ക്, വെള്ളരിങ്ങാട്ട് മഹാകുടുംബം പ്രസിഡന്റ്), ആലീസ്, കുഞ്ഞുമോൾ. മരുമക്കൾ: പുതുശ്ശേരി മൂവക്കോട്ട് തേക്കനാൽ ടി.സി മാത്യു, പുതുശ്ശേരി പാറപ്പുറത്ത് അനിയൻകുഞ്ഞ്, കുറിയന്നൂർ ചക്കുതറ ജോസ് (മൺസൂർ), പരേതരായ കനകപ്പലം തകിടിയിൽ ദാനിക്കുട്ടി, ബീന.