24-vazhi-1
വഴിയോരം

ചെങ്ങന്നൂർ: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ സമ്മേളനം തുടങ്ങി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി. എസ്.സുജാത ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.എ. നാസർ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഫൈസൽ, സ്വാഗതസംഘം ചെയർമാൻ എം.എച്ച്.റഷീദ്,
എം.കെ.മനോജ്, കെ.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.സുനിൽകുമാർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ പി.ഡി.സുനീഷ് കുമാർ നന്ദിയും പറഞ്ഞു.