ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ ശാസ്താംകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് താഴ്മൺ മഠം തന്ത്രി കണ്ഠരരു രാജീവര് മുഖ്യകാർമികത്വത്തിൽ കൊടിയേറി.സമൂഹ അന്നദാനം നടന്നു.26 ന് ഗരുഡവാഹനം എഴുന്നെള്ളിപ്പ്, 29ന് ശ്രീപാർവതി സത്സംഗം അവതരിപ്പിക്കുന്ന തിരുവാതിര,മാർച്ച് ഒന്നിന് രാത്രി 7ന് ലക്ഷ്മി നരസിംഹ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര, 8ന് സേവ എന്നിവ നടക്കും. മാർച്ച് രണ്ടിന് പുലർച്ചെ ഒന്നിന് പള്ളിവേട്ട,പകൽ 2ന് ആറാട്ടെഴുന്നെള്ളിപ്പ് എന്നിവ നടക്കും.രാത്രി 8ന് പ്രഹ്‌ളാദ ചരിത്രം മേജർ സെറ്റ് കഥകളി. തുടർന്ന് ആറാട്ടു വരവോടെ ഉത്സവം സമാപിക്കും.